ന്യൂദല്‍ഹി- ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സഭ താത്കാലികമായി പിരിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബിനോയ് വിശ്വം എം.പി രാജ്യസഭയിലും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയിലും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു.
പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ള അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെയാണ് സഭ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.