കൊച്ചി-സര്‍ക്കാരിനെതിരെ തീയറ്റര്‍ ഉടമകള്‍. തീയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരില്‍ വേട്ടയാടുന്നുവെന്ന് തീയറ്ററുടമകള്‍ പരാതിപ്പെടുന്നു. അധിക കെട്ടിട നികുതി അടയ്ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്ന് പത്മ,ഷേണായിസ് ഉടമ സുരേഷ് പത്മ അറിയിച്ചു. നികുതി ഇളവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞിട്ട് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ ആരോപണം. തീയറ്ററുകള്‍ ഓണത്തിനെങ്കിലും തുറക്കണമെന്ന് ഫിലിം ചേംബറും ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് തീയറ്ററുകള്‍ക്ക് പൂട്ട് വീണത്. അണ്‍ലോക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ പല ദിവസങ്ങളിലായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തീയറ്ററുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല.