ചെന്നൈ- കാര്‍ത്തി തമന്ന ടീമിന്റെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് പയ്യാ. 2010ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് എന്‍ ലിംഗുസാമിയാണ്. നയന്‍താരയെ നായികയാക്കി പയ്യാ ചെയ്യാനായിരുന്നു ആദ്യം നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നയന്‍താരയ്ക്ക് പകരം തമന്നയെ നായികയാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ആയിരുന്നു പയ്യാ സിനിമയിലേക്ക് കാര്‍ത്തി എത്തിയത്. ഒരു റോഡ് മൂവി പോലെ പ്ലാന്‍ ചെയ്ത ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് നയന്‍താരയായിരുന്നു. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നയന്‍താര തള്ളിയതോടെയാണ് തമന്നയെ നായികാ കഥാപാത്രമാക്കിയതെന്ന് സംവിധായകന്‍ പറയുന്നു. പയ്യാ ഉപേക്ഷിച്ച് നയന്‍താര ചെയ്ത ചിത്രമാണ് ആദവന്‍.