Sorry, you need to enable JavaScript to visit this website.

ഓര്‍മയുണ്ടോ ഈ മുഖം, മാസ് ആക്ഷന്‍ ചിത്രവുമായി സുരേഷ് ഗോപി  എത്തുന്നു

കൊല്ലം- 'ആ പഴയ ആളല്ല ഞാന്‍. എന്നെ ആരാച്ചാരാക്കരുത്' 'പോലീസുകാരന്റെ നെഞ്ചത്ത് ചവുട്ടി തമ്പാന്‍ പറയുകയാണ്. ഒരിക്കല്‍ കൂടി മാസ് ഡയലോഗുമായി ആക്ഷന്‍ കിങ് സുരേഷ് ഗോപി എത്തുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാവലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും എത്തുന്നു. ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍സ്‌മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ചിത്രം നിര്‍മിക്കുന്നു. നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.
ഹൈറേഞ്ചിന്റെ  പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്‌റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Latest News