മുംബൈ-നടി കരീന കപൂറിനെതിരെ പോലീസില്‍ പരാതിപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകള്‍. തന്റെ ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച് അതിഥി ഷാ ബിംജാനിക്കൊപ്പം കരീന എഴുതിയ പ്രെഗ്‌നന്‍സി ബൈബിള്‍ എന്ന പുസ്തകത്തെ സംബന്ധിച്ചാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോ പരാതി നല്‍കിയിരിക്കുന്നത്. പുസ്തകം ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ബൈബിള്‍ ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും പുസ്തകത്തിന്റെ പേര് മാറ്റണമെന്നും നടിക്കും മറ്റ് രണ്ട് പേര്‍ക്കുെമതിരെ ഐപിസി സെക്ഷന്‍ 295 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. ജൂലൈ 9നാണ് കരീനയുടെ പുസ്തകം പുറത്തിറങ്ങിയത്. ജഗ്ഗര്‍നട്ട് ബുക്‌സാണ് പ്രസാധകര്‍.