Sorry, you need to enable JavaScript to visit this website.

അമേരിക്കൻ വനിതയെ മാനഭംഗപ്പെടുത്തിയ വിദേശ ഇന്ത്യക്കാരൻ അറസ്്റ്റിൽ

ന്യൂദൽഹി- ബിസിനസ് ആവശ്യാർത്ഥം ദൽഹിയിലെത്തിയ 52കാരിയായ അമേരിക്കൻ വനിതയെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ബഹുരാഷ്ട്ര ഐ.ടി കമ്പനി ഉദ്യോഗസ്ഥനായ യുവാവിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലെ താജ് ഡിപ്ലൊമാറ്റിക് എൻക്ലേവ് ഹോട്ടലിലാണ് കേസിനാസ്്പദമായ സംഭവം നടന്നത്. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് മാനഭംഗത്തിനു ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. 

ജനുവരി ആറിനാണ് അമേരിക്കക്കാരി ദൽഹയിലെത്തിയത്. ഇതേ ഹോട്ടലിൽ തന്നെ താമസിച്ചിരുന്ന 25കാരനായ പ്രതിയെ നീന്തൽക്കുളത്തിനടുത്തുവച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് യുവാവ് ഇവരെ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. യുവാവ് നൽകിയ പാനീയം കുടിച്ച് അൽപ്പം സമയത്തിനകം അർദ്ധ ബോധാവസ്ഥയിലായതായി അമേരിക്കക്കാരി പരാതിയിൽ പറയുന്നു. ഈ സമയം യുവാവ് തന്നെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി മുറിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിനു ശേഷം തൊട്ടടുത്ത ദിവസം ഈ ഹോട്ടൽ വിട്ട പരാതിക്കാരി ഗുഡ്ഗാവിൽ മറ്റൊരു ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് ഒരു സുഹൃത്തുമായി ഇക്കാര്യം ചർച്ച ചെയത ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
 

Latest News