കൊച്ചി- സിനിമസീരിയല്‍ താരം ബേബി സുരേന്ദ്രന്‍ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച ബേബി സുരേന്ദ്രന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യുഎസ്എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിമിരം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ. നടിയുടെ വിയോഗത്തില്‍ ഫെഫ്ക അനുശോചനമറിയിച്ചു.