മുംബൈ- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള നാസിക്കിലെ പ്രസിൽനിന്ന് അഞ്ചു ലക്ഷം രൂപ കാണാതായി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രസിൽനിന്ന് അഞ്ചു ലക്ഷം രൂപ കാണാതായത്. ഇന്ത്യൻ കറൻസി, പാസ്പോർട്ട്, മുദ്രപത്രങ്ങൾ തുടങ്ങിയവ അച്ചടിക്കുന്ന പ്രസാണ് നാസിക്കിലേത്. അഞ്ഞൂറ് രൂപയുടെ ആയിരം നോട്ടുകളടങ്ങിയ കെട്ടുകളാണ് നഷ്ടമായത്. ജൂൺ 29ന് മുമ്പാണ് പണം നഷ്ടമായത്. നാസിക്കിലെ ഉപനഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രസിൽ ജോലി ചെയ്യുന്നവർ തന്നെയാണ് പണം കടത്തിയത് എന്നാണ് നിഗമനം. പുറമെ നിന്നുള്ളവർക്ക് പ്രസിന് അകത്തേക്ക് പ്രവേശനമില്ല.