തിരുവനന്തപുരം- ചലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിതാരയെ (65) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 1987 ല്‍ 'തീക്കാറ്റ്' എന്ന ചിത്രത്തിലെ 'ഒരുകോടി സ്വപ്നങ്ങളാല്‍' എന്ന ഗാനത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 'ഓലപ്പീലിയല്‍ ഊഞ്ഞാലാടും', 'ശാരദേന്ദു പൂചൊരിഞ്ഞ', 'അമ്പിളിപ്പൂവേ നീയുറങ്ങ്' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. 1991ല്‍ തിരുവനന്തപുരത്തെ ഓള്‍ ഇന്ത്യ റേഡിയോയില്‍ ചേര്‍ന്നു. ഓള്‍ ഇന്ത്യ റേഡിയോയിലെ സീനിയര്‍ സംഗീതസംവിധായകനായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും. വട്ടിയൂര്‍കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശോഭനകുമാരിയാണ് ഭാര്യ, മിഥുന്‍ മുരളി, വിപിന്‍ എന്നിവരാണ് മക്കള്‍.