'ഇന്നേ ദിവസം താന്‍ തന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു' എന്ന വാചകത്തോടെ നടി കനിഹ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി. തന്റെ വീടിന്റെ ബാല്‍ക്കണിയിലെ തോട്ടമാണ് കനിഹ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. കൃഷി നല്‍കുന്ന അനവദ്യ സുഖമാണ് നടിയുടെ പ്രചോദനം.
മലയാളത്തില്‍ കനിഹ പുതുതായി രണ്ടു സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനാവുന്ന പാപ്പന്‍, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ബ്രോ ഡാഡി' തുടങ്ങിയ സിനിമകളിലാണ് കനിഹ വേഷമിടുന്നത്. മാമാങ്കം എന്ന ചിത്രത്തിലാണ് കനിഹ മലയാളത്തില്‍ ്അവസാനമായി വേഷമിട്ടത്.