Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വംശജന്റെ പൗരത്വം യു.എസ് പിൻവലിച്ചു

വാഷിങ്ടൺ - അനധികൃത മാർഗത്തിലൂടെ പൗരത്വം നേടിയെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജന്റെ പൗരത്വം അമേരിക്ക പിൻവലിച്ചു. യു.എസ് വനിതയെ വിവാഹം ചെയ്ത 43 കാരൻ ബൽജിന്ദർ സിങിനാണ് യു.എസ് പൗരത്വം നഷ്ടമായത്. ഇദ്ദേഹത്തെ ഗ്രീൻ കാർഡ് വിഭാഗത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏതു നിമിഷവും നാടുകടത്തപ്പെടാമെന്ന് അവസ്ഥയിലായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്റെ പൗരത്വം യു.എസ് പിൻവലിക്കുന്നത്.

പൗരത്വ അപേക്ഷയിൽ ഇയാൾ നേരത്തെ മറ്റു പേരുകളിൽ നേരിട്ട നാടുകടത്തൽ നടപടികളുടെ വിവരങ്ങൾ മറച്ചു വച്ചതായി പൗരത്വ വകുപ്പ് അറിയിച്ചു. 1991ൽ ഒരു യാത്രാ രേഖയുമില്ലാതെയാണ് സിങ് യുഎസിൽ എത്തിയത്. തന്റെ പേര് ദവീന്ദർ സിങ് എന്നാണ് അവകാശപ്പെട്ടിരുന്നത്. പിന്നീട് നാടുകടത്തൽ നടപടികൾക്ക് വിധേയനായി 1992ൽ അമേരിക്കയിൽ നിന്ന് പുറത്താക്കി. നാലാഴ്ചയ്ക്കു ശേഷം ഇദ്ദേഹം ബൽജിന്ദർ സിങ് എന്ന പേരിൽ അഭയാർത്ഥി അപേക്ഷയുമായി യുഎസ് അധികൃതരെ സമീപിച്ചു. പരിശോധനകളില്ലാതെ യുഎസിലെത്തിയ ഇന്ത്യക്കാരൻ എന്നാണ് അപേക്ഷിയിൽ കാണിച്ചിരുന്നത്.

പിന്നീട് ഇദ്ദേഹം അമേരിക്കൻ യുവതിയെ വിവാഹം ചെയ്തതോടെ ഈ അപേക്ഷ വിട്ടുകളഞ്ഞു. ശേഷം ഭാര്യയാണ് അദ്ദേഹത്തിനു വേണ്ടി വീസ അപേക്ഷ നൽകിയത്. ഇദ്ദേഹത്തിന്റെ പേര് ബൽജീന്ദർ സിങ് ആയി 2006ൽ യുഎസ് അംഗീകരിച്ചു. കുടിയേറ്റ നിയമങ്ങളെ ചൂഷണം ചെയ്ത് നിയമവിരുദ്ധമായാണ് ബൽജീന്ദർ പൗരത്വ അംഗീകാരത്തിന്റെ ഗുണഭോക്താവയതെന്ന് പൗരത്വ വകുപ്പ് കോടതിയിൽ വ്യക്തമാക്കി.
 

Latest News