ദ്വീപ് അനുഭവങ്ങളുമായി ആയിഷ സുല്‍ത്താനയുടെ സിനിമ ഫ്ളഷ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കൊച്ചി- ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക  ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ  സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേർ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ആയിഷ സുല്‍ത്താന തന്നെയാണ്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുല്ല.

https://www.malayalamnewsdaily.com/sites/default/files/2021/07/08/flash.jpg

ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചായിരിക്കും സിനിമയെന്ന് ആയിഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. താന്‍ നിലവില്‍ കടന്ന് പോയ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ സിനിമയാക്കണമെന്നുണ്ടെന്നും സിനിമയാകുമ്പോള്‍ തനിക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താന്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുമെന്നുമാണ് അവർ പറഞ്ഞിരുന്നത്.  

Latest News