മുംബൈ-രാജ്യത്ത് ഇന്ധനവില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ട്രോള്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി കുറിക്കുന്നത്. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.ഇന്ധനവില വര്‍ധനവിനെതിരെ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് അരങ്ങേറി. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കര്‍ഷക പ്രതിഷേധമുണ്ടായി. . രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയായിരുന്നു പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം.