ന്യൂദൽഹി- മോഡി മന്ത്രിസഭയുടെ വികസനം നടക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കും രാജിവെച്ചു. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്രം വൻ പരാജയമായിരുന്നു എന്ന വിമർശനത്തെ തുടർന്ന് ഹർഷവർധൻ പ്രതിരോധത്തിലായിരുന്നു. ആശുപത്രികളിലുണ്ടായ ഓക്‌സിജൻ ക്ഷാമത്തിന്റെയും മറ്റും പഴിയും ഹർഷവർധന് നേരെയായിരുന്നു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിന് പുറമെ, തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്‌വാറും രാജിവെച്ചു. ഇന്ന് വൈകിട്ടാണ് മോഡിയുടെ രണ്ടാം മന്ത്രിസഭയുടെ വികസനം നടക്കുന്നത്.