Sorry, you need to enable JavaScript to visit this website.

ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്- വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.
റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്‌സ് 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. 1978ല്‍ സൂപ്പര്‍മാന്‍ എന്ന സിനിമ സംവിധാനം ചെയ്തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകന്‍, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്‍ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുസ്മരിക്കുന്നത്.
 

Latest News