Sorry, you need to enable JavaScript to visit this website.

സിനിമക്കാര്‍ പട്ടിണിയില്‍, ഷൂട്ടിംഗുകള്‍ അതിര്‍ത്തി കടക്കുന്നു- നിര്‍മാതാവ് ഷിബു ജി സുശീലന്‍

കൊച്ചി- കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിയിലാണെന്ന് നിര്‍മാതാവ് ഷിബു ജി സുശീലന്‍. കേരളത്തില്‍ സിനിമയുടെ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കണം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇവിടെ അനുമതി ലഭിക്കാത്തതിനാല്‍ അയല്‍സംസ്ഥാനത്തേക്ക് പോകുന്നുവെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞുവെന്ന് ഷിബു ജി. സുശീലന്‍ പറഞ്ഞു. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടുമെന്നും അദ്ദേഹം പറയുന്നു

ഷിബു ജി. സുശീലന്റെ കുറിപ്പ്

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തില്‍ നിന്ന് പുറത്തേക്ക്.
കേരളത്തില്‍ സിനിമ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട്
പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്റ്റേറ്റുകളിലേക്ക് പോകുന്നു...
ഇന്ന് രാവിലെ തീര്‍പ്പ് സിനിമ
ഡബ്ബിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്....
95 ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരംഭിക്കുന്നത്..
കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിയിലാണ്.. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും..
മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്..
സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തരമായി ഇടപ്പെട്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യര്‍ഥിക്കുന്നു...
സിനിമ തൊഴിലാളികള്‍ അത്രയും ബുദ്ധിമുട്ടിലാണ് പ്ലീസ്??

 

Latest News