കൊച്ചി- ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകാവുന്ന കഥാപാത്രം വരുന്നു. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' ജൂലൈ ആറിന് സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസാകുന്നു.
അഞ്ഞൂറിലധികം സിനിമകളില്‍ ഇതിനകം വേഷമിട്ടു കഴിഞ്ഞ ഇന്ദ്രന്‍സിന്റെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും വേലുകാക്ക. 1981 ല്‍ ചൂതാട്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കോസ്റ്റിയൂം ഡിസൈനറായിരുന്ന ഇന്ദ്രന്‍സ് ആളൊരുക്കം, അപ്പോത്തിക്കിരി, വെയില്‍മരങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഇന്ദ്രന്‍സിന് മറ്റൊരു പുരസ്‌കാര സാധ്യതയാണ് വേലുകാക്ക നല്‍കുന്നത്.
പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു. സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്‌ക്കോ എന്നിവര്‍ സംഗീതം പകരുന്നു.