Sorry, you need to enable JavaScript to visit this website.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബോളിവുഡ് നടി യാമി ഗൗതമിന് ഇഡിയുടെ സമന്‍സ്

മുംബൈ-കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി യാമി ഗൗതമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അടുത്ത ബുധനാഴ്ച കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയുടെ ഓഫിസില്‍ ഹാജരാകണമെന്നാണ് ജൂലൈ രണ്ടിന് അയച്ച സമന്‍സില്‍ ആവശ്യപ്പെടുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചുവെന്നതാണ് താരത്തിനെതിരെയുള്ള ആരോപണം.
ഇത് രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. യാമിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
കഴിഞ്ഞ ജൂണിലാണ് യാമി ഗൗതവും സംവിധായകന്‍ അദിത്യ ധറും വിവാഹിതരായത്. 'ഉറി: ദി സര്‍ജിക്കല്‍ സ്‌െ്രെടക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. വിവാഹവസ്ത്രത്തിലോ ആഭരണങ്ങളിലോ പോലും യാതൊരു ആഢംബരവുമില്ലാതെയുള്ള വിവാഹം ഒരുപാട് പ്രശംസ പിടിച്ചുപറ്റി. യാമി ഗൗതം ഐപിഎസ് ഓഫിസറായി വേഷമിടുന്ന ദസ്വിയാണ് അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ, അര്‍ജുന്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഭൂത് പൊലീസ് സെപ്തംബര്‍ 10ന് റിലീസ് ചെയ്യും.
 

Latest News