ന്യൂയോര്‍ക്ക്- യുഎസിലെ ഹവായില്‍ ട്രാന്‍സ്എയര്‍ കാര്‍ഗോ വിമാനം പറന്നുയര്‍ന്ന ഉടന്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരേയും കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനം വെള്ളത്തില്‍ വീണ് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവശിഷ്ടങ്ങളും പൈലറ്റുമാരേയും രക്ഷാപ്രവര്‍ത്തനത്തിയ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരേയും ഹെലികോപ്റ്ററില്‍ തീരത്ത് എത്തിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും റിപോര്‍ട്ടുണ്ട്.
ഹവായിലെ ഹൊനലുലുവില്‍ നിന്ന് മാവീ ദ്വീപിലേക്കു പറന്നുയര്‍ന്നതായിരുന്നു ബോയിങ് 737-200 കോര്‍ഗോ വിമാനം. വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് കഴിഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം പറന്നപ്പോഴേക്കും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യന്ത്രത്തകരാര്‍ കണ്ടെത്തി തിരിച്ചു പറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ താഴേക്കു പതിച്ചു.