70 ലക്ഷത്തിലേറെ കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കിയെന്ന് ടിക് ടോക്

ന്യൂദല്‍ഹി- നടപ്പുവര്‍ഷം ആദ്യത്തെ മൂന്ന് മാസം കുട്ടികളുടേതെന്ന് കരുതുന്ന 73 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ടിക് ടോക്.
ആഗോളതലത്തില്‍ വീഡിയോ ഷെയറിംഗ് ആപ്പ് ഉപയോഗിക്കുന്നവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്. കൗമാരക്കാരില്‍ ഏറെ പ്രീതി നേടിയ ടിക് ടോക്കില്‍ 13 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളെ  അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുന്നുണ്ട്. കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ആദ്യമായാണ് ടിക് ടോക് ഇക്കാര്യം ഉള്‍പ്പെടുത്തുന്നത്.
ആപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിന് 61,951,327 വീഡിയോകള്‍ നീക്കം ചെയ്തു. 82 ശതമാനവും ആളുകള്‍ കാണുന്നതിനു മുമ്പാണ് നീക്കം ചെയ്തത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 93 ശതമാനവും നീക്കം ചെയ്യാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News