ലോസ് ആഞ്ചലസ്- എഴുപത്തിയഞ്ചാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തിൽ "ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബിംഗ്, മിസൂറി'യും മികച്ച കോമഡി വിഭാഗത്തിൽ "ലേഡി ബേഡും' തെരഞ്ഞെടുക്കപ്പെട്ടു.
ലേഡി ബേഡിലെ അഭിനയത്തിന് സയോർസ് റൊണാൻ മികച്ച നടിയ്ക്കുള്ള അവാർഡ് നേടി. ദ ഡിസാസ്റ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ ചിത്രത്തില്‍ നിക്കോള്‍ കിഡ് മാനാണ് മികച്ച നടി.
മികച്ച സംവിധായകനുള്ള പുരസ്കാരം "ദ ഷേപ്പ് ഓഫ് വാട്ടർ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു. മികച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ്.