Sorry, you need to enable JavaScript to visit this website.

കാമുകന്റെ മൃതദേഹത്തിൽ നിന്ന് ശുക്ലം സ്വീകരിച്ചു;  താൻ ഗർഭിണിയാണെന്ന് യുവതി

സിഡ്‌നി- കാമുകന്റെ മൃതദേഹത്തിൽ നിന്ന് ശുക്ലം സ്വീകരിച്ച താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ട് യുവതി. എലിഡി വഌ് എന്ന യുവതിയാണ് താൻ ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ജൂലൈയിൽ അപകടത്തിൽ മരിച്ച ഓസ്‌ട്രേലിയൻ വിന്റർ ഒളിംപ്യൻ അലക്‌സ് പുള്ളിൻ എന്നയാളുടെ കാമുകിയാണ് എലിഡി. അലക്‌സും എലിഡിയും എട്ട് വർഷത്തോളം ഒരുമിച്ചാണ് ജീവിച്ചത്. അലക്‌സ് മരിച്ചപ്പോൾ കാമുകന്റെ ചോരയിൽ തനിക്കൊരു കുഞ്ഞ് വേണമെന്ന് എലിഡിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കാമുകന്റെ മൃതദേഹത്തിൽ നിന്ന് ശുക്ലം സ്വീകരിക്കാൻ എലിഡി തയ്യാറായത്. ഒക്ടോബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് എലിഡിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും എലിഡി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിൽ ഇത്രത്തോളം പ്രതീക്ഷയോടെ താൻ ഒന്നിനുവേണ്ടിയും കാത്തിരിന്നിട്ടില്ലെന്നും എലിഡി പറയുന്നു.
 

Latest News