Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്തൊമ്പതാം നൂറ്റാണ്ടിലെ നീലിയായി രേണു സൗന്ദര്‍ 

ചെങ്ങന്നൂര്‍- വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയില്‍ നീലി എന്ന കഥാപാത്രമായി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി രേണു സൗന്ദര്‍. കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രേണു സൗന്ദറിന്റെ കുറിപ്പ്.
'നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിശയകരമായ ടീമിനായി പ്രവര്‍ത്തിച്ചത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഒരു പിരീഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ പഠന അനുഭവമാണ്' എന്ന കുറിപ്പോടുകൂടിയാണ് രേണു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കറുത്ത മുത്ത് എന്ന പരമ്പരയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് രേണു സൗന്ദര്‍. കറുത്ത മുത്ത് എന്ന പരമ്പരയിലെ കഥാപാത്രം രേണുവിനെ ശ്രദ്ധേയയാക്കി. മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഓട്ടം, മാര്‍ജാര ഒരു കല്ലുവെച്ച നുണ തുടങ്ങിയ സിനിമകളില്‍ രേണു അഭിനയിച്ചിട്ടുണ്ട്. റിലീസിന് ഒരുങ്ങുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും രേണു അഭിനയിക്കുന്നുണ്ട്
പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലി എന്ന കഥാപാത്രമായാണ് കയാദു അഭിനയിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.
ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ ഉണ്ട്. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി
 

Latest News