കൊച്ചി- ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച പോലീസ് ഓഫീസര്‍ ആനി ശിവയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍. നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപനങ്ങള്‍ക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നും മോഹന്‍ലാല്‍ ആശംസിച്ചു. 'നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടു പേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് കൊണ്ടുള്ള നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.