വാക്‌സിനെടുത്താല്‍ യുവാക്കള്‍ക്ക് സമ്മാനം; തുക ഡിജിറ്റല്‍ വാലറ്റിലെത്തും

ഏതന്‍സ്- ഗ്രീസില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്ന യുവാക്കള്‍ക്ക് 150 യൂറോ( 13297 രൂപ)  സമ്മാനം. 26 വയസ്സിനു താഴെയുള്ളവര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ അവരുടെ ഡിജിറ്റല്‍ വാലറ്റിലേക്ക് തുക എത്തിക്കുമെന്നാണ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോടാക്കിസിന്റെ വാഗ്ദാനം. ജൂലൈ 15 മുതലാണ് വാക്‌സിനേഷന്‍ പദ്ധതിയുടെ പുതിയ ഘട്ടം തുടങ്ങുന്നത്.
ഈ അവസരം യുവജനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Latest News