പരിഷ്‌കരിച്ച നാർസൊ ഫോണുകളും സ്മാർട്ട് ടി.വിയും എയർ ബഡ്‌സും പുറത്തിറക്കി റിയൽമി. നാർസൊ 30, നാർസൊ 30 5ജി, സ്മാർട്ട് ടിവി ഫുൾ എച്ച്ഡി 32, ബഡ്‌സ് ക്യൂ2 എന്നിവയാണ് റിയൽമി പുറത്തിറക്കിയത്. മീഡിയടെക് ഡൈമെൻസിറ്റി 700 5ജി പ്രൊസസർ, 6.5 ഇഞ്ച് 90ഹെഡ്‌സ് ഡിസ്‌പ്ലേ, 48 എംപി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, സ്മാർട്ട് 5ജി പവർ സേവിംഗോടെ 5000 എംഎഎച്ച് ബാറ്ററി, റാം എക്‌സ്പാൻഷൻ ടെക്‌നോളജി തുടങ്ങിയവ റിയൽമി 30 5ജി ഫോണുകളുടെ പ്രത്യേകതയാണ്. 6ജിബി 128ജിബിയിൽ ലഭ്യമായ ഫോണിന് 15,999 രൂപയാണ് വില. ജൂൺ 30 മുതൽ റിയൽമി.കോമിലും ഫഌപ്കാർട്ടിലും മറ്റു പ്രമുഖ ഓൺലൈനുകളിലും ലഭ്യമായിരിക്കും. ആദ്യ വിൽപനയിൽ 500 രൂപ ഇളവോടെ ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.
മീഡിയടെക് ഹെലിയൊ ജി95 പ്രൊസസർ, 90ഹെഡ്‌സ് 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 30വോട്‌സ് ഡാർട്ട് ചാർജ്, 48 എംപി എഐ ട്രിപ്പിൾ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയവ നാർസൊ 30 ന്റെ പ്രത്യേകതകളാണ്. ഉയർന്ന എഫ്എച്ച്ഡി ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് 24 വോട്‌സ് ക്വാഡ് സ്റ്റീരിയോ സ്പീക്കർ, ക്വാഡ്‌കോർ പ്രൊസസർ, ഗൂഗഌന്റെ അംഗീകാരമുള്ള ആൻഡ്രൊയ്ഡ് 9, സ്മാർട്ട് റിമോട്ട് തുടങ്ങിയവ റിയൽമി സ്മാർട്ട് ടിവി ഫുൾ എച്ച്ഡി 32' ന്റെ പ്രത്യേകതകളാണ്. 18,999 രൂപയാണ് വില. 25ഡിബി വരെ ആക്റ്റീവ് നോയിസ് കാൻസലേഷൻ, 10എംഎം ബാസ് ബൂസ്റ്റ് ഡ്രൈവർ, 88എംഎസ് സൂപ്പർ ലോ ലാറ്റൻസി (ഗെയിമിങ് മോഡ്), ട്രാൻസ്പരൻസി മോഡ്, 28 മണിക്കൂർ പ്ലേബാക്ക്, റിയൽമി ലിങ്ക് ആപ് സപ്പോർട്ട് തുടങ്ങിയവ ബഡ്‌സ് ക്യു2 ന്റെ പ്രത്യേകതകളാണ്. 2499 രൂപയാണ് വില.