Sorry, you need to enable JavaScript to visit this website.

പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ;  നിയമത്തിനെതിരെ മടല്‍ സമരവുമായി ലക്ഷദ്വീപ്

കവരത്തി- ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. തെങ്ങില്‍ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ് സമരം.  ഒരു മണിക്കൂര്‍ നീളുന്ന മടല്‍ സമരവുമായി പുതിയ നിയമത്തെ ചെറുക്കുകയാണ് ദ്വീപ് ജനത. സമരം നടക്കുന്നത് വീട്ടുപടിക്കലാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തില്‍ പങ്കാളികളാകുന്നത്.
ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018'ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകള്‍ കത്തിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മടല്‍ കത്തിച്ചാല്‍ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടല്‍ ഉള്‍പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.
 

Latest News