Sorry, you need to enable JavaScript to visit this website.

വിവാദ സിനിമ പത്മാവതി 25-ന് റിലീസ് ചെയ്യും

മുംബൈ- ദീപിക പദുക്കോൺ നായികയായെത്തുന്ന വിവാദ പത്​മാവതി സിനിമ ഈ മാസം 25ന്​ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോർട്ട്​. ചില രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമക്ക്​ സർട്ടിഫിക്കറ്റ്​ നൽകാമെന്ന്​ നേരത്തെ സെൻസർ ബോർഡ്​ അറിയിച്ചിരുന്നു​. നിബന്ധന സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിച്ചുവെന്നാണ്​ സൂചന.

എന്നാല്‍ സിനിമയുടെ റിലീസ് സംബന്ധിച്ച്​ പ്രതികരിക്കാൻ സംവിധായകന്‍ സഞ്​ജയ്​ ലീല ബൻസാലിയോ നിർമാതാക്കളായ വിയാകോം 18 പിക്​ചേഴ്​സോ തയാറായിട്ടില്ല. പത്​മാവതി തിയേറ്ററുകളിലെത്തുന്നതിനാൽ ജനുവരി 25ന്​ പുറത്തിറങ്ങാനുള്ള ചില ബോളിവുഡ്​ ചിത്രങ്ങളുടെ റിലീസ്​ മാറ്റിയതായി മുംബൈ മിറർ റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, ഭേദഗതികളോടെ സിനിമയുടെ റിലീസ്​ അനുവദിക്കാനുള്ള തീരുമാനത്തിനെതിരേയും ​ പത്​മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്​പുത്​ കർണിസേന രംഗത്തു വന്നിട്ടുണ്ട്. സിനിമയുടെ റിലീസ്​ മൂലമുണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് അവർ നല്‍കുന്ന മുന്നറിയിപ്പ്.

Latest News