കൊച്ചി- വനിതകളുടെ സിനിമാ സംഘടനയായ ഡബഌുസിസിയെ വിമര്‍ശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. താന്‍ രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഡബഌുസിസി അടക്കമുള്ള സംഘടനകളില്‍ നിന്നുള്ളവര്‍ തന്നെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സാന്ദ്രാ തോമസ്. ആശുപത്രി കിടക്കയില്‍ നിന്ന് ചെയ്ത യൂട്യൂബ് വീഡിയോയിലാണ് സിനിമയിലെ വനിത സംഘടനകള്‍ക്കെതിരെ സാന്ദ്രാ തോമസ് രംഗത്തെത്തിയത്.
'സിനിമയിലുള്ള ഒരുപാട് പേര്‍ എന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. എടുത്തുപറയേണ്ട ഒരു കാര്യമെന്താണെന്ന് അറിയോ...സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി എല്ലാവരും ഘോരംഘോരം പ്രസംഗിക്കുന്നുണ്ട്. ഡബഌുസിസിയുണ്ട്...മറ്റേ സിസിയുണ്ട് മറച്ചേ സിസിയുണ്ട്..എല്ലാ സിസിയുമുണ്ട്. പക്ഷേ, ഒരാഴ്ച ഞാന്‍ ഇവിടെ ഐസിയുവില്‍ കിടന്നിട്ട് ഒരു സ്ത്രീജനം..ഒരെണ്ണം എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, നിര്‍മാതാക്കളുടെ സംഘടനയിലുള്ള എല്ലാ നിര്‍മാതാക്കളും എന്റെ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലേ? മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടികുത്തി വരും. പക്ഷേ, അതുവരെ തിരിഞ്ഞുനോക്കില്ല. ഒരെണ്ണം പോലും തിരിഞ്ഞുനോക്കില്ല. വര്‍ത്താനം പറയാന്‍ എല്ലാവരും ഉണ്ട്,' യുട്യൂബ് വീഡിയോയില്‍ സാന്ദ്ര പറയുന്നു.
കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യം മോശമായത്. അതിനുപിന്നാലെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി സാന്ദ്ര ചികിത്സയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
'രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെ തുടര്‍ന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയുമാണ്. രണ്ട് ദിവസമായി... ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യനില ഭേദപ്പെട്ടിട്ടുണ്ട്. ചേച്ചിക്ക് എത്രയും പെട്ടെന്ന് രോഗമുക്തി ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം,' സാന്ദ്രയുടെ സഹോദരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര. ആമന്‍, സഖറിയായുടെ ഗര്‍ഭിണികള്‍, ആട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്