സേലം- കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടിൽ 45-കാരനെ പോലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് മർദ്ദനം നടന്നത്.
സേലം സ്വദേശിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമാണ് പോലീസ് ഇദ്ദേഹത്തെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സേലം ചെക്ക് പോസ്റ്റിലാണ് സംഭവം. അയൽ ഗ്രാമത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് മടങ്ങി വരുമ്പോഴാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സബ് ഇൻസ്പെക്ടർ പെരിയസാമിയെ അറസ്റ്റ് ചെയ്തു. സേലം ഇതാപുർ പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ് ഇയാൾ.