Sorry, you need to enable JavaScript to visit this website.

അടുത്ത അടി; ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് വീണ്ടും ഇടിയും

ന്യൂദൽഹി- നരേന്ദ്ര മോഡി സർക്കാരിന്റെ പ്രചാരണങ്ങളുടെ പൊള്ളവാദങ്ങൾ പൊളിച്ചടുക്കി കേന്ദ്ര സർക്കാരിന്റെ തന്നെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം ഇടിയുമെന്നാണ് പുതിയ വിലയിരുത്തൽ. മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളച്ചാ നിരക്ക് നാലു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ചുരുങ്ങുമെന്ന് ചീഫ് സ്റ്റാസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 2016-17 സാമ്പത്തിക വർഷം 7.1 ശതമാനമായിരുന്ന ജിഡിപി വളർച്ചാ നിരക്ക് 2017-18 വർഷത്തിൽ 6.5 ശതമാനമായി കുറയും. 

ഉൽപ്പാദന രംഗത്തെ വളർച്ചയും ഗണ്യമായ തോതിൽ കുറയുമെന്നാണ് പ്രവചനം. 2016-17 സാമ്പത്തിക വർഷം 7.9 ശതമാനമായിരുന്ന ഉൽപ്പാദന വളർച്ച ഇടിഞ്ഞ് ഈ സാമ്പത്തിക വർഷം 4.6 ശതമാനമായി ചുരുങ്ങും. കാർഷിക മേഖലയിലും മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. മുൻവർഷം 4.9 ശതമാനം വളർച്ചയുണ്ടായിരുന്ന കാർഷിക രംഗത്ത് ഈ വർഷം 2.1 ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലകളിലെ പ്രകടമായ മാന്ദ്യമാണ് സാമ്പത്തിക വളച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചത്. 

മോഡി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ടു നിരോധനത്തിന്റേയും തുടർന്നു നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജിഎസ്ടി)യുടേയും പ്രത്യാഘാതമായാണ് ഈ ഇടിവ് വിലയിരുത്തപ്പെടുന്നത്. ഒരു പരിധിവരെ ജി.എസ്.ടി ശരാശരി വളർച്ചാ നിരക്കിനെ ബാധിച്ചിട്ടുണ്ടെന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ടി.സി.എ. ആനന്ത് പറഞ്ഞു.

മുൻപ്രധാമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങിന്റെ പ്രവചനങ്ങളെ ശരിവെക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നോട്ടു നിരോധനം സമ്പദ് വ്യവസ്ഥയിൽ ദീർഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. 

Latest News