Sorry, you need to enable JavaScript to visit this website.

പട്ടിയുടെ കാല് തല്ലിയൊടിച്ചയാളെ അറസ്റ്റ് ചെയ്ത് അടി കൊടുക്കാന്‍ മനേക ഗാന്ധിയുടെ ഫോണ്‍

ലഖ്‌നൗ-പട്ടിയുടെ കാല് തല്ലിയൊടിച്ചയാളെ മനേകാ ഗാന്ധി എം.പിയുടെ ഫോണ്‍ വിളിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സീതാപുരിലാണ് സംഭവം. ഇയാളെ പിടികൂടി കേസെടുക്കണമെന്നും തനിക്ക് വേണ്ടി അടി കൊടുക്കണമെന്നും മനേകാ ഗാന്ധി പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
പട്ടിയുടെ കാലൊടിച്ചയാളെ അറസ്റ്റ് ചെയ്തുവെങ്കിലും ശബ്ദസന്ദേശത്തിന് സ്ഥിരീകരണം നല്‍കിയിട്ടില്ല.
മൃഗാവകാശ പ്രവര്‍ത്തകയും സുല്‍ത്താന്‍പുര്‍ എം.പിയുമായ മനേക കോട്‌വാലി സീതാപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായാണ് ഫോണില്‍ സംസാരിക്കുന്നത്. അടി കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പുറമെ, പട്ടിയുടെ ചികിത്സാ ചെലവ് അയാളില്‍നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഞായറാഴ്ച വൈകിട്ട് പ്രദേശത്തെ ഒരാള്‍ കോട്‌വാലി സ്‌റ്റേഷനില്‍വന്നുവെന്നും മറുതലക്കല്‍ മനേക ഗാന്ധിയാണെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ നല്‍കിയെന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഗൗള്‍ മണ്ടി പ്രദേശത്തെ രമേശ് വര്‍മ എന്നയാളെ അറസ്റ്റ് ചെയ്യണമെന്നാണ് ഫോണില്‍ ആവശ്യപ്പെട്ടിരുന്നത്. പട്ടി അപകടനിലയിലല്ലെന്നും വെറ്ററിനറി ആശപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

 

Latest News