ചെന്നൈ- വിവാഹ മോചനം നടന്നിട്ട് വീണ്ടും ഒന്നു ചേരുന്നവര്‍ വളരെ വിരളമാണ് അല്ലേ. പ്രത്യേകിച്ചും സിനിമാ ലോകത്ത്. നമ്മള്‍ ഒരിക്കലും ധപ്രതീക്ഷിക്കാത്ത താരങ്ങള്‍ തമ്മിലായിരിക്കും വിവാഹം നടക്കുക. അതും പലതരത്തിലുള്ള ഭൂകമ്പങ്ങളും ഉണ്ടാക്കിയ ശേഷം.
എന്നിട്ട് കുറച്ചുനാള്‍ കഴിയുമ്പോള്‍ അവര്‍ തന്നെ പറയും ഒരിക്കലും ചേര്‍ന്നുപോകാന്‍ കഴിയില്ലയെന്ന്. എന്തായാലും വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അതേ നമ്മുടെയൊക്കെ പ്രിയപ്പെട്ട നടി പ്രിയ രാമനും നടന്‍ രഞ്ജിത്തുമാണ് ഔദ്യോഗികമായി വിവാഹമോചനം കഴിഞ്ഞ് ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനവുമായത്. ഇക്കാര്യം തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തയ്ക്ക് ആധാരം രഞ്ജിത്ത് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും തന്നെയാണ്. 1999 ല്‍ വിവാഹിതരായ ഈ താര ദമ്പതികള്‍ 2014 ല്‍ വിവാഹമോചിതരായിരുന്നു. ഇപ്പോഴിതാ 7 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ് ഇവര്‍.
22 മത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ വിവരം ഇവര്‍ വെളിപ്പെടുത്തിയത്. പ്രിയാ രാമനെ ആലിംഗനം ചെയ്ത് കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ചത് ഇപ്രകാരമായിരുന്നു ' ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമായിരിക്കുന്നുവെന്നാണ്'.
മറ്റൊരു വീഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്ത് എന്നും പ്രിയാ രാമനും പറയുന്നുണ്ട്. 99 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലായത്. ശേഷം പെട്ടന്നുതന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. പിന്നീട് ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ പിരിയുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ആണ് ഉള്ളത്. വിവാഹമോചന ശേഷം ഇവരുടെ സംരക്ഷണം പ്രിയാ രാമന്‍ ഏറ്റെടുത്തു. ശേഷം സിനിമകളില്‍ നിന്നും സീരിയലുകളില്‍ പ്രിയ ചുവടുറപ്പിച്ചു. എന്നാല്‍ രഞ്ജിത്ത് 2014 ല്‍ തന്നെ നടി രാഗസുധയെ വിവാഹം കഴിക്കുകയും ശേഷം 2015 ല്‍ നടിയില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.