മുംബൈ- സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും വ്യക്തി ജീവിതത്തില്‍ സ്വകാര്യത സൂക്ഷിക്കുന്ന ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. കാമുകനൊപ്പം താമസിക്കാന്‍ ജാക്വിലിന്‍ പുതിയ വീട് അന്വേഷിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം കോടികള്‍ ചെലവഴിച്ച് പുതിയ ബംഗ്ലാവ് വാങ്ങിയതായാണ് വാര്‍ത്തകള്‍.
175 കോടി രൂപ വിലയുള്ള ബംഗ്ലാവാണ് ജാക്വിലിന്‍ വാങ്ങിയതെന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വീട്ടില്‍ ജാക്വിലിനും കാമുകനും ഉടന്‍ തന്നെ താമസം തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ ബിസിനസ് പ്രമുഖനാണ് ജാക്കിയുടെ കാമുകനെന്നും വാര്‍ത്തകളുണ്ട്. ഏറെ നാളായി പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിക്കാന്‍ വീടന്വേഷണത്തിനുള്ള തിരക്കിലായിരുന്നു.
മുംബൈയില്‍ ജുഹുവിലാണ് ജാക്വിലിന്റെ ആഢംബര ബംഗ്ലാവ് എന്നാണ് അറിയുന്നത്. ഉടന്‍ തന്നെ താമസം തുടങ്ങും.
ഫ്രാന്‍സില്‍ നിന്നുള്ള പ്രമുഖ ഡിസൈനറാണ് ബംഗ്ലാവിന്റെ ഇന്റീരിയര്‍ ഡിസൈനിങ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ വര്‍ത്തകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തേ, പ്രിയങ്ക ചോപ്ര മുമ്പ് താമസിച്ച വീട് ജാക്വിലിന്‍ വാങ്ങിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ബാന്ദ്രയില്‍ വര്‍ഷങ്ങളോളം പ്രിയങ്ക താമസിച്ച വീടാണ് ജാക്കി സ്വന്തമാക്കിയത്.
കര്‍മയോഗ് എന്ന ബ്വില്‍ഡിങ്ങിലാണ് വീട്. ഏഴ് കോടിയാണ് വീടിന്റെ വില എന്നാണ് സൂചന. നിക്കുമായുള്ള വിവാഹത്തിന് ശേഷം 2019 ല്‍ 20 മില്യണ്‍ ഡോളര്‍ മുടക്കി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇരുവരും ചേര്‍ന്ന് ബംഗ്ലാവ് വാങ്ങിയിരുന്നു.
മോഡലിങ് രംഗത്തു നിന്നാണ് ജാക്വിലിന്‍ സിനിമയിലേക്ക് എത്തുന്നത്. സെയ്ഫ് അലി ഖാന്‍, അര്‍ജുന്‍ കപൂര്‍, യാമി ഗൗതം എന്നിവര്‍ക്കൊപ്പം ഭൂത് പൊലീസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജാക്വിലിന്‍ ഇപ്പോള്‍. . രണ്‍വീര്‍ സിങ് നായകനാകുന്ന രോഹിത് ഷെട്ടി ചിത്രം സര്‍ക്കസിലും ജാക്വിലിന്‍ അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ ഖാനൊപ്പം കിക്ക് 2 ആണ് ജാക്വിലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2009 ല്‍ അലാദ്ദീന്‍ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഈ ശ്രീലങ്കന്‍ സുന്ദരി.
വുമണ്‍ സ്‌റ്റോറീസ് എന്നു പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ആറ് ചിത്രങ്ങളായിരിക്കും വുമണ്‍ സ്‌റ്റോറീസില്‍ ഉണ്ടായിരിക്കുക. ലോകത്തിലെ പ്രശസ്തരായ ആറ് വനിതാ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതില്‍ ലീന യാദവ് സംവിധാനം ചെയ്യുന്ന ഷെയറിങ് എ റൈഡിലായിരിക്കും ജാക്വിലിന്‍ അഭിനയിക്കുക.
അക്ഷയ് കുമാര്‍ നായകനാകുന്ന ബച്ചന്‍ പാണ്ഡേയിലും ജാക്വിലിന്‍ ആണ് നായികയായി എത്തുന്നത്.