കൊച്ചി- മുംബൈ പൊലീസ്, മെമ്മറീസ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം പൃഥി വീണ്ടും പോലീസ് റോളിലെത്തുന്ന 'കോള്‍ഡ് കേസ്' ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോ വഴി റിലീസ് ചെയ്യുന്നു. അദിതി ബാലനാണ് ചിത്രത്തിലെ നായിക.
തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സത്യജിത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി. ജോണും ചേര്‍ന്നാണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.