ഇസ്ലാമാബാദ്- കുസൃതി വീഡിയോകളുടെ മറവില്‍ സ്ത്രീകളോട് അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ പ്രശസ്ത യുട്യൂബര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായി. യുട്യൂബ് ചാനലില്‍ 3,23,000 വരിക്കാറുള്ള ഗുജ്‌റന്‍വാലയിലെ ഖാന്‍ അലിയാണ് അറസ്റ്റിലായത്.
റോഡില്‍ കാത്തുനില്‍ക്കുന്ന ഖാന്‍ അലി സ്ത്രീകളോട് ദുപ്പട്ട മാറ്റാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അവരോട് അതിക്രമം കാണിക്കുകയും ചെയ്യുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അലിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഗുജ്‌റന്‍വാല പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചു.
ایس پی صدر عبدالوہاب کی زیر نگرانی تھانہ گکھڑ منڈی پولیس کا فوری ایکشن۔
— CPO Gujranwala (@CPOGujranwala) June 17, 2021
پرینگ ویڈیوکے نام پر عورتوں کی تذلیل کرنے والا ملزم گرفتار۔مقدمہ درج۔
عوام الناس کی عزت و آبرو کی حفاظت اولین ترجیج ہے۔(سٹی پولیس آفیسر سرفراز احمد فلکی ) pic.twitter.com/DyM0oYvZBi