ഇസ്ലാമാബാദ്- വിവാഹം മാത്രമല്ല ജീവിതത്തിന്റെ ഏകലക്ഷ്യമെന്ന് പാക് ടെലിവിഷന്‍ താരം കിന്‍സ ഹാഷ്മി. വൈവാഹിക ജീവിതത്തെ കുറിച്ചുള്ള നടിയുടെ നിലപാട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിവാഹം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അത് ജീവിതത്തന്റെ ഏക ലക്ഷ്യമായി കാണരുത്. ജീവിത പങ്കാളി വേണമെന്നു തോന്നുമ്പോഴാണ് വിവാഹം ചെയ്യേണ്ടത്-നടി പറഞ്ഞു.
സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളാകുന്നതിനിടെയാണ് നടിയുടെ നിലപാട് വൈറലായത്.
വിവാഹിതയാകേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഈ മാസാദ്യം നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.