മുംബൈ-പാസ്പോര്‍ട്ട് പുതുക്കി നല്കാന് റീജ്യണല്‍ പാസ്പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്ത് ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്കി. വിദ്വേഷ ട്വീറ്റുകളുടെ പേരില്‍ ബാന്ദ്ര പോലീസ് കേസെടുത്തതിനാല്‍ പാസ്പോര്‍ട്ട് പപുതുക്കി നല്‍കുന്നില്ലെന്ന് അഭിഭാഷകന് റിസ് വാന്‍ സിദ്ദീഖി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. എഫ്.ഐ.ആര് നിലനില്‍ക്കുന്നതിനാല്‍ പുതിയ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാനോ പുതുക്കി നല്‍കാനോ അധികൃതര്‍ തയാറാകുന്നില്ല. പുതിയ സിനിമയായ ധക്കാഡിന്റെ ഷൂട്ടിംഗിനായി ഈ മാസം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പോകണമെന്നും കങ്കണ ഹരജിയില്‍ പറഞ്ഞു.
ജസ്റ്റിസ് പ്രസന്ന ബി വറലെയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കും.