കൊച്ചി- ചാറ്റിനിടെ തന്നോട് നഗ്ന ചിത്രം ചോദിച്ചയാളുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത് നടി സംയുക്തമേനോന്‍. പ്രത്യേക പ്രതികരണമൊന്നും നടത്താതെയാണ് നടി സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.
തീവണ്ടി എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോന്‍. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച നടിയാണ് സംയുക്ത.
മുന്‍പ് പല താരങ്ങളും സമാന അവസ്ഥ നേരിട്ടിട്ടുണ്ട്. സംയുക്തയോട് ചാറ്റില്‍ വന്നു നഗ്‌നചിത്രം ആവശ്യപ്പെടുകയായിരുന്നു ഒരാള്‍. താരത്തെ ഫോളോ ചെയ്യുന്നയാളാണ് ഇത്. സംയുക്ത ഇതേ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.
വസ്ത്രത്തിന്റെ ഇമോജികള്‍ ടൈപ്പ് ചെയ്ത് 'അതില്ലാത്ത ഒരു ചിത്രം' അയച്ചു തരാനാണ് ആവശ്യം. പ്രൊഫൈലില്‍ നിന്നു പ്രായപൂര്‍ത്തിയായ ഒരു മകനുള്ള വ്യക്തിയാണ് സന്ദേശമയച്ചത് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.