ഹൈദരാബാദ്- കിടക്കയില്‍ മൂത്രം ഒഴിച്ചതിന് എട്ട് വയസ്സായ മകളെ തവി ചൂടാക്കി പൊള്ളിച്ച പിതാവിനെതിരെ കേസ്. ഹൈദരബാദിലെ ടാക്‌സി ഡ്രൈവറായ പി.രാജുവാണ് പിഞ്ചു ബാലികയോട് ക്രൂരത കാട്ടിയത്. കുട്ടിക്ക് പലതവണ ഇത്തരം ശിക്ഷ നല്‍കിയ രാജുവിനെതിരെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പോലീസില്‍ പരാതി നല്‍കിയത്.
വൈഷ്ണവിയെന്ന കൊച്ചു കുട്ടിയുടെ ദേഹം നിറയെ ഇത്തരം ശിക്ഷകളുടെ പാടുകളാണെന്ന് ബാലാവകാശ സംഘടനയായ ബാല ഹുക്കുള സംഘം പ്രസിഡന്റ് അച്യുത് താവോ പറഞ്ഞു. പോലീസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നോര്‍ത്ത് സോണ്‍ പോലീസ് കമ്മീഷണര്‍ തുക്കാറാമിനോട് ആവശ്യപ്പെട്ടിരിക്കയാണെന്ന് അച്യുത് താവോ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.