Sorry, you need to enable JavaScript to visit this website.

യുഎന്‍ രക്ഷാ സമിതിയില്‍ യുഎഇക്ക് അംഗത്വം

ന്യൂയോര്‍ക്ക്- ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ 2022-23 വര്‍ഷത്തേക്ക് യുഎഇക്ക് അംഗത്വം ലഭിച്ചു. 190 യുഎന്‍ അംഗരാജ്യങ്ങളില്‍ 179 വോട്ടോടെ എതിരില്ലാതെയാണ് യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് തുനിസ്യയ്ക്കു പകരമായാണ് യുഎഇയുടെ അംഗത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ യുഎഇയെ കൂടാതെ ബ്രസീല്‍, അല്‍ബേനിയ, ഘാന, ഗാബോന്‍ എന്നീ രാജ്യങ്ങളെയും രക്ഷാ സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. ഈ രാജ്യങ്ങള്‍ക്ക് രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ഉണ്ടാകില്ല. 1986-87 വര്‍ഷത്തിനു ശേഷം രണ്ടാം തവണയാണ് യുഎഇക്ക് രക്ഷാ സമിതിയില്‍ അംഗത്വം ലഭിക്കുന്നത്.

Latest News