മുംബൈ- പൂനെയിലുണ്ടായ സാമുദായിക സംഘർഷത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൂനെയിൽ ബീമ കൊറീഗാൻ യുദ്ധവാർഷികം ആഘോഷിക്കാൻ പോകുകയായിരുന്ന ദളിതുകളുടെ വാഹനത്തിന് നേരെയുണ്ടായ അക്രമണമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി വാഹനങ്ങൾ തകർത്തിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ കൊല്ലപ്പെട്ടു. ഇതോടെയാണ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്.
മുംബൈയിലെ സ്കൂളുകളും കോളജുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ നിരോധനാജഞയും പ്രഖ്യാപിച്ചു. ഊഹാപോഹങ്ങളിൽ കുടുങ്ങരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
സംഘർഷം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. ഈസ്റ്റേൺ എക്സ്പ്രസ് വേ അടച്ചു.
സംഘർഷത്തിൽ നൂറിലധികം വാഹനങ്ങൾ തകർന്നു. മുഖ്യമന്ത്രി ദേവ്ന്ദ്ര ഫട്നാവിസ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചയാളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ പ്രഖ്യാപിച്ചു. പൂനെ-അഹമ്മദാബാദ് പാതയും അടച്ചു.