മുംബൈ- താന്‍ കത്രീനയുമായി പ്രണയത്തിലാണെന്ന് നടന്‍ വിക്കി കൗശല്‍ ആദ്യമായി വെളിപ്പെടുത്തി. 'എല്ലാം സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലാണ്. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ തനിക്ക് പ്രശ്‌നമാകുമെന്ന് കരുതുന്നു' എന്നാണ് വിക്കിയുടെ വാക്കുകള്‍. പിന്നാലെ നിരവധി പേരാണ് താരജോഡികള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയത്. ഏറെനാളായി വിക്കിയെയും കത്രീനയെയും ഒരുമിച്ചാണ് ആരാധകര്‍ കാണുന്നത്.
വിക്കിയുടെ ടീഷര്‍ട്ട് ധരിച്ച് എത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി സമൂഹ മാധ്യമങ്ങള്‍ വലിയിരുത്തുകയും ചെയ്തു. അക്ഷയ്കുമാര്‍ ചിത്രം സൂര്യവംശിയാണ് കത്രീനയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഫോണ്‍ ദൂത്, ടൈഗര്‍ 3 എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നു.
ഉറിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് വിക്കി കൗശല്‍. ദൂത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സര്‍ദാര്‍ ഉദ്ദംസിംഗ്, ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മിസ്റ്റര്‍ ലേലെ, സാം ബഹദൂര്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന വിക്കി കൗശല്‍ ചിത്രങ്ങള്‍.