കാളിദാസ് ജയറാം വീണ്ടും തമിഴിലേക്ക്. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ താന്യ രവിചന്ദ്രനാണ് നായിക. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റിച്ചാർഡ് എം നാഥനാണ് ക്യാമറ.
പുത്തം പുതുകാലൈയ് എന്ന ചിത്രത്തിന് ശേഷം കാളിദാസ് നായകനായി എത്തുന്ന തമിഴ് ചിത്രമാണിത്. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ നിർമാണം റൈസ് ഈസ്റ്റ് ക്രിയേഷൻസ്.