കൊച്ചി-മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ എടുക്കാറുണ്ട്. സിനിമ വിശേഷങ്ങളെല്ലാം അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്. കുടുംബവിശേഷങ്ങള്‍ അധികമൊന്നും നടന്‍ പങ്കു വയ്ക്കാറില്ല. മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സിനിമ താരങ്ങള്‍ അടക്കം ഏറ്റെടുത്തിരുന്നു. നിലവില്‍ 2.4 മില്യണിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെഗാസ്റ്റാറിനെ ഫോളോ ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം. മമ്മൂക്ക ഫോളോ ചെയ്യുന്ന ആ രണ്ട് പേരില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കും. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍.എന്നാല്‍ ആ രണ്ടു പേരില്‍ മോഹന്‍ലാല്‍ ഇല്ല. ദുല്‍ഖര്‍ സല്‍മാനെയും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയും ഒക്കെ ആയിരുന്ന ജിനു ബെന്‍ ആണ് രണ്ടാമത്തെയാള്‍.