ചണ്ഡീഗഢ്- 12കാരിയായ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത 24കാരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോഡലിങ്, അഭിയന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബോക്‌സിങ് താരം കാമേഷ് ആണ് കൊല്ലപ്പെട്ടത്. റോത്തക്കിലെ തേജ് കോളനിയിലെ ഒരു ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിക്കുന്നത് കണ്ടത്. ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറയിപ്പു നല്‍കിയ കാമേഷിനെ പ്രതി കത്തി പുറത്തെടുത്ത് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.