മുംബൈ- ബോളിവൂഡിനെ അമ്പരിപ്പിച്ച് ഷാരൂഖ് ഖാന്‍ പുതിയ രൂപത്തില്‍. ആനന്ദ് എല്‍ റായ് നിര്‍മിക്കുന്ന സീറോ സിനിമയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തു വന്നു.
2018 ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന സനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഷാരൂഖിന്റെ ഇതുവരെ കാണാത്ത രൂപമാണ്. കുളളനായാണ് ഷാരൂഖ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. അനുഷ്‌ക ശര്‍മ, കത്രീന കൈഫ് തുടങ്ങിയ താരസുന്ദരികളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. താരസുന്ദരികളുടെ അരക്കെട്ടോളം ഉയരം മാത്രമെ ഷാരൂഖിനുള്ളൂ.
ശശി കപൂറിന്റെ ജബ് ജബ് ഫൂല്‍ ഖിലെ എന്ന സിനിമയിലെ ഹം കോ തും പേ പ്യാര്‍ ആയാ... എന്ന പഴയ റൊമാന്റിക് ഗാനത്തിനൊപ്പം കുള്ളന്‍ ഷാരൂഖ് ചുവട് വെക്കുന്നതാണ ദൃശ്യത്തിലുള്ളത്. മറ്റൊരു ദൃശ്യവും ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രം പറയുന്ന കഥയും അറിയാനിരിക്കുന്നതെയുള്ളൂ. ഷാരൂഖ് അല്ലാത്ത മറ്റു പ്രമുഖ അഭിനേതാക്കളാരേയും ഈ നൃത്ത രംഗത്തില്‍ കാണിക്കുന്നില്ല.