ഭാര്യയോട് വൃദ്ധന്റെ ക്രൂരത; പേരക്കുട്ടി മൊബൈലില്‍ പകര്‍ത്തി

താനെ- വയോധികന്‍ ഭാര്യയെ ക്രൂരമായിമര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് 85 വയസ്സുകാരന്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചത്.
ദമ്പതികളുടെ എട്ടുവയസ്സായ പേരക്കുട്ടിയാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. മര്‍ദിക്കുന്ന വീഡിയോ ടി.വിയില്‍ കണ്ടതിനെ തുടര്‍ന്ന് വയോധികന്‍ ഗ്രാമം വിട്ടതായും പോലീസ് അറിയിച്ചു. പരാതി നല്‍കാന്‍ ഭാര്യ വിസമ്മതക്കുകയും ചെയ്തു.
വയോധികനോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും സ്റ്റേഷനിലെത്തിക്കാന്‍ മറ്റു ബന്ധുക്കളോട് ആവശ്യപ്പെട്ടതായും ഹില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ എം. ഖണ്ഡാരെ പറഞ്ഞു. ഉല്ലാസ് നഗറിലെ ഹില്‍ ലൈന്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

 

Latest News