Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മുഖത്തടിച്ചു; വൈറലായി വീഡിയോ

പാരീസ്- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കരണത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദക്ഷിണ ഫ്രാന്‍സില്‍ നടന്നു പോകുന്നതിനിടെയാണ് പാതവക്കില്‍ തടിച്ചുകൂടിയിരുന്നവരില്‍ ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്.

സുരക്ഷാ സംഘം ഉടന്‍ ഇടപെട്ട് അക്രമിയെ തള്ളി താഴെയിട്ടു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഡ്രോമെ മേഖലയില്‍ കോവിഡ് മഹാമാരിക്കുശേഷം ജനജീവിതം സാധാരണ നിലയിലാകുന്നതിനെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു പ്രസിഡന്റ്.
മാക്രോണിയ തുലയട്ടെ എന്നു വിളിച്ചുപറഞ്ഞുകൊണ്ടാണ് പ്രസിഡന്റിനെ ആക്രമിച്ചത്.

 

Latest News