മായാനദി എന്ന ചിത്രത്തില്‍ ചര്‍ച്ചയായ ഡയലോഗുകളില്‍ ഒന്നായിരുന്നു നായികയായ അപര്‍ണ നായകന്‍ മാത്തനോടു പറയുന്ന സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗ്. മലയാള സിനിമയില്‍ അധികം കേട്ടുപരിചമില്ലാത്ത ഇത്തരം ഡയലോഗുകള്‍ അന്നു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു പെണ്ണാണ് ഇത് പറയുന്നത് എന്നതുകൊണ്ടാണ് ആ ഡയലോഗ് അന്ന് ചര്‍ച്ചയായതെന്നു പറയുകയാണ് ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഐശ്വര്യ ലക്ഷ്മി പറയുന്നു.
എന്നാല്‍ വളരെ പക്വമായി, പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തതെന്നും അത് സിനിമയുടെ മികവു തന്നെയാണെന്നും ഐശ്വര്യ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മായാനദിയിലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗും, ഓണ്‍സ്‌ക്രീന്‍ കിസ്സും, വിവാദമുണ്ടാക്കിയോ എന്ന ചോദ്യത്തിനായിരുന്നു ഒരു പെണ്ണു പറയുന്നു എന്നത് തന്നെയാണ് 'സെക്‌സ് ഈസ് നോട്ട് ആ പ്രോമിസ് ' എന്ന ഡയലോഗ് ഇത്രയധികം ചര്‍ച്ചാ വിഷയമായതെന്നുള്ള താരത്തിന്റെ മറുപടി. എന്നാല്‍ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തതെന്നും അത് സിനിമയുടെ മികവു തന്നെയാണെന്നും ഐശ്വര്യ പറയുന്നു.
തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപര്‍ണയെന്നും മായാനദിയ്ക്കു ശേഷം കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതാണെന്നും ഐശ്വര്യ പറയുന്നു. മായനദിയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്തു സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇന്‍സെക്യൂരിറ്റീസ് ഉള്ള എന്നാല്‍ പുറമേ ബോള്‍ഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാന്‍. ചില സമയങ്ങളില്‍ ആത്മവിശ്വാസം വളരെ കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയല്ലേയെന്നൊക്കെ കണ്‍ഫ്യൂഷ്യന്‍ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. അതുകൊണ്ടു തന്നെ അപ്പു എപ്പോഴും സ്‌പെഷ്യലാണ്, ഐശ്വര്യ പറയുന്നു.